|    Dec 15 Sat, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി സര്‍ക്കാര്‍ രാജ്യത്ത് സര്‍വനാശം വിതച്ചു: സീതാറാം യെച്ചൂരി

Published : 2nd June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്ത് സര്‍വനാശം വിതച്ചാണ് ഭരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തി ജനജീവിതം അങ്ങേയറ്റം ക്ലേശകരമാക്കി മാറ്റിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ  ജനദ്രോഹ നടപടികള്‍ വിവരിക്കുന്ന നാലു പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു മറിഞ്ഞ സാമ്പത്തികരംഗം, അപകടത്തിലായ ജീവിതവും ഭാവിയും, ഭരണഘടന: നിഷേധം വെള്ളംചേര്‍ക്കല്‍ പൊളിച്ചടുക്കല്‍, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളും വഞ്ചിക്കപ്പെട്ട ജനങ്ങളും എന്നിങ്ങനെ മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണത്തെ തുറന്നു കാണിക്കുന്ന നാലു ലഘുലേഖകളാണു സിപിഎം ഇന്നലെ പുറത്തിറക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss