|    Jan 18 Wed, 2017 11:54 pm
FLASH NEWS

ബിജെപി സര്‍ക്കാര്‍ ദലിതരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ദലിത് സമര സമിതി

Published : 16th August 2016 | Posted By: mi.ptk

dalit-

അഹമ്മദാബാദ്: ദലിതര്‍ക്കെതിരായ അക്രമം തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് കേന്ദ്രസര്‍ക്കാരിന് ദലിത് സമര സമിതിയുടെ മുന്നറിയിപ്പ്. ബിജെപി സര്‍ക്കാര്‍ ദലിതരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ജയിലില്‍ പോകാന്‍ മടിയില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.
ഓരോ ദലിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി എന്നതടക്കമുള്ള പത്തിന ആവശ്യമുയര്‍ത്തുമെന്നും ഇത് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ് സമരം ചെയ്യുമെന്നും സമരസമിതി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ സമാപന റാലിയില്‍ ഇനി മേലില്‍ ഓടകള്‍ വൃത്തിയാക്കില്ലെന്നും ചത്ത പശുക്കളെ കുഴിച്ചിടുന്ന ജോലി ചെയ്യില്ലെന്നും ദലിതര്‍ പ്രതിജ്ഞ ചെയ്തിരുന്നു.
അതിനിടെ ഉനയിലെ സംദ്ധേര്‍ ഗ്രാമത്തില്‍ ദലിതര്‍ക്കെതിരെ ഗോ സംരക്ഷണ സമിതിക്കാര്‍ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിച്ച്് ദലിതര്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 275 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക