|    Jan 23 Mon, 2017 7:59 am
FLASH NEWS

ബിജെപി സര്‍ക്കാര്‍ ജനതാല്‍പര്യത്തിന് എതിര്: കലാമിന്റെ അനന്തരവന്‍

Published : 24th November 2015 | Posted By: SMR

ചെന്നൈ: രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ സഹോദരീ പുത്രന്‍ സെയ്ത് ഇബ്രാഹീം കുറ്റപ്പെടുത്തി. അബ്ദുല്‍ കലാം താമസിച്ചിരുന്ന ന്യൂഡല്‍ഹിയിലെ വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മയ്ക്കു കൈമാറിയതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജാജി മാര്‍ഗിലെ കലാമിന്റെ വസതി അദ്ദേഹത്തിന്റെ സ്മാരകമായി നിലനില്‍ക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തന്റെ കാലശേഷം വസതി വിദ്യാര്‍ഥികള്‍ക്കുള്ള അറിവിന്റെ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കണമെന്നാണ് കലാം ആഗ്രഹിച്ചിരുന്നത്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഇതെല്ലാം അവഗണിക്കുകയാണു ചെയ്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക