|    Sep 26 Wed, 2018 5:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി സര്‍ക്കാര്‍ കവര്‍ച്ചക്കാരന്റെ റോളില്‍ : യൂത്ത്‌ലീഗ്

Published : 3rd October 2017 | Posted By: fsq

 

മലപ്പുറം: പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ കവര്‍ച്ചക്കാരന്റെ റോളിലാണെന്നു മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോഴും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി സാധാരണക്കാരനെ കവര്‍ച്ച ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നും യൂത്ത്‌ലീഗ് സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss