|    Jul 18 Wed, 2018 8:17 pm
FLASH NEWS

ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക ചൂഷണം ജനങ്ങള്‍ തിരിച്ചറിയണം: എസ്ഡിപിഐ

Published : 14th September 2017 | Posted By: fsq

 

പത്തനംതിട്ട:കേന്ദ്രഭരണം കയ്യാളുന്ന ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണന്നും,  ഇത് ജനങ്ങള്‍ തിരിച്ചരിച്ചറിയാണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധരണ ജനങ്ങള്‍ സാമ്പത്തിക ദുരിതം നേരിടുകയാണ്. പെട്രോള്‍ ഡീസല്‍ വിലയുടെ ദിനംപ്രതിയുള്ള വര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല. ഇത് കാരണം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ജിഎസ്ടി പരസ്യവാചകളില്‍ കണ്ടത് പോലെ ജനങ്ങള്‍ക്ക് ഗുണമില്ല. മറിച്ച്് അധികഭാരം അടിച്ചേല്‍പ്പിക്കലായി. ഭീകരവാദം തടയുമെന്നാണ് നോട്ട് നിരോധിക്കുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത്. നിരോധനം രാജ്യത്തെ അഞ്ച് വര്‍ഷം പിറകോട്ടടിച്ചതായി റിസര്‍വ് ബാങ്ക് റിപോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. ബാങ്കിങ് മേഖലകളില്‍  നടക്കുന്ന സാമ്പത്തിക ചൂഷണം തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മിനിമം ബാലന്‍സ് ഇല്ലാത്ത പാവങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് പിഴ ഈടാക്കിയത്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കോടികളാണ് ബാങ്കുകള്‍ കൈക്കലാക്കുന്നത്. 2016-17 ബജറ്റില്‍ 611000 കോടി രൂപ ആയിരത്തില്‍ താഴെ വരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നീക്കിവച്ച കേന്ദ്ര സര്‍ക്കാര്‍ 130 കോടി ജനങ്ങളുടെ സമസ്ത മേഖലകള്‍ക്കായി നീക്കിവച്ചത് വെറും 235000 കോടി രൂപ മാത്രമണ്. വാഹന ഇന്‍ഷുറന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ധനവ് ടാക്‌സി, ലോറി മേഖലകളെ കാര്യമായി ബാധിച്ചു. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, കമ്മിറ്റി അംഗങ്ങളായ ഷൈലജ, സുബൈര്‍ ചിറ്റാര്‍, ഗോപി പുതുമല അടൂര്‍ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കല്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് ഏഴംകുളം, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സാലിം, ജനറല്‍ സെക്രട്ടറി സി പി നസീര്‍, സെക്രട്ടറി നാസര്‍, റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ്, ജനറല്‍ സെക്രട്ടറി ഇല്യാസ്, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വല്‍സല, വിഐഎം ജില്ലാ പ്രസിഡന്റ് ഷീജാ രാജന്‍, ജനറല്‍ സെക്രട്ടറി സഫിയ പന്തളം എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss