|    Mar 30 Thu, 2017 10:27 am
FLASH NEWS

ബിജെപി സമ്മേളനം:മാലിന്യ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട വിദ്യാര്‍ത്ഥിക്ക് ഭീഷണി

Published : 28th September 2016 | Posted By: mi.ptk

bjp

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ പൊതുയോഗത്തിന് ശേഷം സമ്മേളന നഗരിയിലുണ്ടായ മാലിന്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി. കോഴിക്കോട് ജേണലിസം വിദ്യാര്‍ത്ഥിയായ പൂക്കോട്ടുംപാടം സ്വദേശി ഷമീര്‍ കാസിമിനെതിരെയാണ് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി.
മൂന്ന് ദിവസം നീണ്ടുനിന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത പൊതുയോഗം കോഴിക്കോട് ബീച്ചില്‍ നടന്നത്. പിന്നേറ്റദിവസം രാവിലെ ബീച്ചിലെത്തിയ  ഷമീര്‍ മാലിന്യം നിറഞ്ഞ സമ്മേളന നഗരിയുടെ വീഡിയോ ദൃശ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം ‘സ്വച്ഛ് ഭാരതത്തിന്റെ പിതാവ് നരേന്ദ്രമോദി വന്നതിന് ശേഷം കോഴിക്കോട് കടപ്പുറം’ എന്ന കമന്റോടെയാണ് ഷമീര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ചില വെബ്‌സൈറ്റുകള്‍ ഈ പോസ്റ്റ് വാര്‍ത്തയാക്കുകകൂടി ചെയ്തതോടെ ഷമീറിന് ഭീഷണികളും തെറികളുമടങ്ങിയ കമന്റുകള്‍ വന്നുതുടങ്ങി. ഞായറാഴ്ച ഉച്ചവരെ താന്‍ ബീച്ചില്‍ ഉണ്ടായിരുന്നെന്നും അതുവരെ ആരും വൃത്തിയാക്കാന്‍ വന്നില്ലെന്നും ഷമീര്‍ പറഞ്ഞു.
ഇതിനിടെ ചൊവ്വാഴ്ച വൈകിട്ട് മുപ്പതോളംവരുന്ന ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷമീറിന്റെ വീടിന് മുന്നില്‍ നിന്ന് ഭീഷണി നിറഞ്ഞ മുദ്രാവാക്യംവിളിക്കുകയും കൈയ്യും കാലും വെട്ടിക്കളയുമെന്നു പറഞ്ഞതായും ഷമീര്‍ പറഞ്ഞു. ബിജെപി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയാണ് പ്രകടനത്തിനവും പ്രതിഷേധവും നടത്തിയത്. നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റിട്ട ഷമീറിനെതിരെ പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും എസ്‌ഐ ഇല്ലാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day