|    Apr 25 Wed, 2018 2:43 am
FLASH NEWS
Home   >  Kerala   >  

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

Published : 21st September 2016 | Posted By: Navas Ali kn

nuzrath

കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും. കോഴിക്കോട്ടെ ലീഗ് കേന്ദ്ര ഓഫിസിന്റെ ചുമതലക്കാരനായ ഹംസയുടെ ഭാര്യയായ നുസ്രത്ത് ജഹാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പങ്കെടുക്കുന്ന ബിജെപി സമ്മേളനത്തിന്റെ സ്വാഗതസംഘം ഭാരവാഹിയായത്. ഫുട്‌ബോള്‍ ഫോര്‍ പീസ് ഗ്ലോബല്‍ എന്ന സംഘടനയുടെ ഇന്ത്യയിലെ അംബാസിഡറായ നുസ്‌റത്ത് ജഹാന്‍ വിവിധ വിദേശ വിമാന കമ്പനികളില്‍ ഉന്നത ഉദ്യോഗം വഹിച്ചിട്ടുണ്ട്. നേരത്തെ എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗത്തില്‍ ചട്ടം ലംഘിച്ച് ഇവരെ കീ ക്ലയന്റ് മാനേജറായി നിയമിച്ചത് വിവാദമായിരുന്നു. ഡോക്യുമെന്ററി സംവിധായിക കൂടിയാണ് നുസ്‌റത്ത് ജഹാന്‍. ബിജെപി സമ്മേളനത്തിന്റെ സ്വാഗതസംഘം ഭാരവാഹികളുടെ പട്ടികയില്‍ മുസ്ലിം ലീഗ് കേന്ദ്ര കമ്മറ്റി ഓഫിസിന്റെ ചുമതലക്കാരന്റെ ഭാര്യയും ഉള്‍പ്പെട്ടത് പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്.

More News…

റെയില്‍പാളത്തിന് കുറുകെ സ്‌കൂട്ടര്‍ വച്ചു;അട്ടിമറിസാധ്യത പരിശോധിച്ച് ഉദ്യോഗസ്ഥര്‍

പശുവിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ചെയ്തത്‌

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് വീണ്ടും വില കൂട്ടി

സംഗീത ആസ്വാദകര്‍ക്കായി സീബ്രോണിക്‌സിന്റെ ടവര്‍ സ്പീക്കര്‍

മൃഗശല്യം പേടിച്ച് കൃഷിചെയ്യാന്‍ മടിക്കേണ്ട; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..

കുട്ടികാലത്തെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലിട്ടു;മാതാപിതാക്കള്‍ക്കെതിരേ യുവതിയുടെ കേസ്

സംഘപരിവാറിന്റെ ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍

വാവര്‍ മുസ്‌ലിം തന്നെ: ശശികലയെ തിരുത്തി രാഹുല്‍ ഈശ്വര്‍

കെജരിവാളിനെതിരേയും കേസ്

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss