|    May 26 Fri, 2017 10:25 pm
FLASH NEWS

ബിജെപി സമ്മേളനം: രക്ഷാധികാരിയെ നിശ്ചയിച്ചത് അറിയിക്കാതെ

Published : 25th September 2016 | Posted By: mi.ptk

last-modi

തിരുവനന്തപുരം: കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ രക്ഷാധികാരിയായി ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായരെ നിശ്ചയിച്ചത് അദ്ദേഹംപോലുമറിയാതെ. പി ഗോപിനാഥന്‍ നായരെ രക്ഷാധികാരിയായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അംഗീകാരത്തോടെയല്ലെന്ന് കേരളഗാന്ധി സ്മാരക നിധി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഗാന്ധി സ്മാരക നിധി ചെയര്‍മാനും കക്ഷിരഹിത ജനകീയ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവുമായ ഗോപിനാഥന്‍ നായര്‍ക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെയും സമ്മേളനങ്ങളുടെ രക്ഷാധികാരി ആയിരിക്കുവാന്‍ കഴിയില്ല. അങ്ങനെ രക്ഷാധികാരിയായിരിക്കുന്ന ഒരാളുമല്ല അദ്ദേഹമെന്നും ഗാന്ധി സ്മാരക നിധി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day