|    Jan 18 Wed, 2017 9:44 am
FLASH NEWS

ബിജെപി സഖ്യം കേന്ദ്രനയം അറിഞ്ഞ ശേഷം: മെഹബൂബ

Published : 1st February 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ നിലപാട് വ്യക്തമാക്കി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതരത്തില്‍ കേന്ദ്രം പൊതു അജണ്ട നടപ്പാക്കുമോയെന്ന് പരിശോധിച്ചശേഷം ബിജെപി സഖ്യം സംബന്ധിച്ച് വ്യക്തമാക്കാമെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടി എംഎല്‍എമാരും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. മുഖ്യമന്ത്രിയും പിതാവുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണശേഷമുണ്ടായ അനിശ്ചിതത്വം തുടരവെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മെഹബൂബയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക