|    Jul 25 Tue, 2017 4:25 am
FLASH NEWS
Home   >  National   >  

ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന് അപ്‌നാ ദള്‍ അധ്യക്ഷ

Published : 8th July 2016 | Posted By: mi.ptk

anupriya-patel-

ലക്‌നൗ: ബിജെപി സംഖ്യം ഉപേക്ഷിക്കുന്നുവെന്ന് അപനാദള്‍ അധ്യക്ഷ കൃഷ്ണ പട്ടേല്‍. അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് സഖ്യമുപേക്ഷിക്കുന്നുവെന്ന തീരുമാനവുമായി അപ്‌നാ ദള്‍ നേതാവും അനുപ്രിയയുടെ അമ്മയുമായ കൃഷ്ണ പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ഏറെക്കാലമായി അമ്മയും മകളുമായി നടക്കുന്ന അധികാര തര്‍ക്കത്തിന് പിന്നാലെയാണ് നടപടി.ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അനുപ്രിയയെ കൃഷ്ണ പട്ടേല്‍ തന്നെ പുറത്താക്കിയിരുന്നു. അനുപ്രിയയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ബിജെപി അനുപ്രിയയെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തതെന്ന് പാര്‍ട്ടി വക്താവ് ആര്‍ബിഎസ് പാട്ടീല്‍ പ്രതികരിച്ചു.
അനുപ്രിയയെ മന്ത്രിയാക്കിയാല്‍ ബിജെപിയ്ക്ക് നല്‍കിവരുന്ന പിന്തുണ പിന്‍വലിയ്ക്കുമെന്ന് അടുത്തിടെ കൃഷ്ണ പട്ടേല്‍ ഭീഷണിമുഴക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക