|    Jan 18 Wed, 2017 11:51 pm
FLASH NEWS

ബിജെപി ഓഫീസ് ആക്രമണം;അക്രമിയുടെ ദൃശ്യം പുറത്ത്

Published : 7th September 2016 | Posted By: mi.ptk

bjp-offfice-attack

തിരുവനന്തപുരം: തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ ആളുടെ ദൃശ്യം പുറത്ത്. ഓഫീസിന് സമീപത്തെ വീടിന് പുറത്തുള്ള സിസിടിവിയിലാണ് ബൈക്കിലെത്തിയ അക്രമിയുടെ ദൃശ്യം പതിഞ്ഞത്. ബൈക്കിലെത്തിയ അക്രമി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിയുന്നതും പിന്നീട് ബൈക്കില്‍ രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നിന്നുളള ദൃശ്യമായതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ട് പേര്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. ശബ്ദം കേട്ട് ഓഫീസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ഓഫീസ് ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയാണ് പുറത്തുവരുന്നതും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 285 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക