|    Dec 14 Fri, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി ശ്രമം അയോധ്യാ മോഡല്‍ കലാപം: എല്‍ഡിഎഫ്

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി , കേരളത്തില്‍ അയോധ്യാ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്നു ബിജെപി-ആര്‍എസ്എസ് നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹികവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തുവന്നിരിക്കുകയാണ്.
ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കണമെന്ന സര്‍ക്കുലര്‍ കലാപനീക്കത്തിനു തെളിവാണ്.
ശബരിമലയെ കലാപ കേന്ദ്രമാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.
യുവതീപ്രവേശം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കുകയല്ലാതെ ഒന്നുംചെയ്യാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss