|    Dec 19 Wed, 2018 12:40 am
FLASH NEWS
Home   >  National   >  

ബിജെപി ശിവസേനയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു-സഞ്ജയ് റാവത്ത്

Published : 4th June 2018 | Posted By: sruthi srt

മുംബൈ: ശിവസേനയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ബിജെപിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.രാജ്യത്തിന് മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും വേണ്ട. അവരുടെ ഭരണം ജനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.പാല്‍ഘര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ലേഖനം.

തിരഞ്ഞെടുപ്പ് ദിവസം 100ല്‍ അധികം സ്ഥലങ്ങളില്‍ നിന്ന് വോട്ടിങ് യന്ത്രത്തിന്റെ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വോട്ടിങ് സമയം നീട്ടി നല്‍കാന്‍ ശിവസേന ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളുകയായിരുന്നു. എന്നാല്‍, ബിജെപിയുടെ ഇതേ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss