|    Sep 24 Mon, 2018 7:04 am
FLASH NEWS
Home   >  Kerala   >  

ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ഡി വിജയകുമാര്‍

Published : 31st May 2018 | Posted By: sruthi srt

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ഡി വിജയകുമാര്‍.വോട്ടെണ്ണല്‍ രണ്ടു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡുമായി മുന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ എല്‍ഡിഎഫ് പിന്നോട്ട് പോയില്ല. വോട്ടു കുറഞ്ഞത് അന്വേഷിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍
യുഡിഎഫ് വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss