|    Oct 20 Fri, 2017 5:29 am
Home   >  Todays Paper  >  page 7  >  

ബിജെപി വിഭജിച്ച് ഭരിക്കുന്നു: ഹാര്‍ദിക്

Published : 21st July 2016 | Posted By: sdq

അഹമ്മദാബാദ്: ബിജെപി വ്യാജ സ്വപ്‌നങ്ങളാണു വില്‍ക്കുന്നതെന്നും വിഭജിച്ചു ഭരിക്കലാണ് അവരുടെ നയമെന്നും പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വിമര്‍ശനം. ഗുജറാത്തിലെ ഉനെയില്‍ ദളിതര്‍ക്കെതിരേ ഗോരക്ഷാ സേന വിഭാഗങ്ങള്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹാര്‍ദികിന്റെ വിമര്‍ശനം.
ഗുജറാത്തില്‍ കുറച്ചു നാളുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കു കാരണം ബിജെപിയുടെ നയങ്ങളാണ്. മതത്തിന്റെയും ജാതിയുടേയും പേരില്‍ അവര്‍ ജനങ്ങളെ വിഭജിക്കുന്നു. വികസനത്തിലല്ല അവരുടെ വിശ്വാസം മറിച്ച് വര്‍ഗീയ കലാപങ്ങളിലാണ്.
ബിജെപി കലാപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. അതിന്റെ തുടക്കമായിരുന്നു ഗുജറാത്ത് കലാപമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരേ പോലും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നു. ബിജെപി വ്യാജ സ്വപ്‌നങ്ങളാണ് വില്‍ക്കുന്നത്. 24 മണിക്കൂറും കറന്റുള്ള ഒരു ഗ്രാമം പോലും ഗുജറാത്തിലില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക