|    Nov 18 Sun, 2018 4:09 pm
FLASH NEWS
Home   >  National   >  

ബിജെപി വിട്ടത് എന്തുകൊണ്ട്? ബിജെപിക്കെതിരേ ഡേറ്റാ അനലിസ്റ്റിന്റെ വിശദീകരണം

Published : 19th June 2018 | Posted By: sruthi srt

ഇത് ശിവ ശങ്കര്‍ സിങ്, എക്കണോമിക്‌സിലെ വിദേശ സര്‍വകലാശാലയിലെ ഉപരി പഠനത്തിനു ശേഷം ബിജെപി ഡേറ്റാ അനലിസ്റ്റായി പ്രവര്‍ത്തിച്ചു. 2017ല്‍ ഇവിടെ നിന്ന് രാജി വച്ചു. ഇപ്പോള്‍ ഗവേഷകന്‍.2013ലാണ് വിദേശ പഠനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് ക്യാംപനില്‍ പങ്കാളിയാവുന്നത്. ഡേറ്റാ അനലിസ്റ്റ് ജോലിയാണ് നോക്കിയിരുന്നത്.ബിജെപി ദേശീയ സെക്രട്ടറി രാം മാധവിനൊപ്പമായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് താന്‍ എന്തുകൊണ്ട് ബിജെപി വിട്ടുവെന്ന ശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ്.

പോസ്റ്റില്‍ ശങ്കര്‍ പറയുന്ന വിശദീകരണം വായിക്കാം

താന്‍ ബിജെപി വിട്ടതിന്റെ പ്രധാന കാരണമായി ശങ്കര്‍ ചൂണ്ടികാട്ടുന്നത് വ്യാജവാര്‍ത്തകളാണ്. ബിജെപി വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും വായ മൂടി കെട്ടുന്നതായിരുന്നു പാര്‍ട്ടിയുടെ നയം.ആരോപണങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയും ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങളെത്തിയാല്‍ അത് അവിടെ ഉപേക്ഷിക്കുകയും ചെയ്യും.ഒരിക്കല്‍ പോലും ബിജെപി ഈ ആരോപണത്തിന്റെ പേരില്‍ കേസ് കൊടുത്താറില്ല. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ നിരവധി മാധ്യമ പ്രവര്‍ത്തകരെ തനിക്ക് അറിയാമെന്നും ഇദ്ദേഹം പറയുന്നു.എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി പൊതുമധ്യത്തില്‍ ചിത്രീകരിക്കുന്നു.കൂടാതെ ബിജെപി നയങ്ങള്‍  കേന്ദ്രീകരിക്കുന്നത്
വര്‍ഗീയ ധ്രുവീകരണത്തിലാണ്.മോദിക്കോ അമിത് ഷായ്‌ക്കോ എതിരേ പറയുന്നവരേയോ ഭീഷണിപ്പെടുത്താനോ മറ്റ് ഏതെങ്കിലും രീതിയില്‍ സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ദുരുപയോഗം ചെയ്യുന്നു. ജഡ്ജി ലോയയുടെ മരണവും സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് കൊലപാതകവും അന്വേഷിക്കുന്നതിലെ പരാജയം. ഉന്നാവോയില്‍ ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ എംഎല്‍എയെ സംരക്ഷിച്ചത് തുടങ്ങിയവയിലെ അതൃപ്തിയും ഇദ്ദേഹം എഴുതിയിട്ടുണ്ട്. പ്രഖ്യാപിത ലക്ഷ്യം കാണാതെ പോയ
നോട്ടുനിരോധനം. അത് പരാജയമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല.ഇത് രാജ്യത്തെ വ്യവസായ മേഖലയെ തകര്‍ത്തെന്നും അദ്ദേഹം പറയുന്നു. 70 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ഒന്നും സംഭവിച്ചില്ലയെന്ന വിവരം കൊണ്ടുനടന്ന് പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. അത്തരമൊരു പ്രചരണമുണ്ടാക്കുന്ന മാനസികാവസ്ഥ രാജ്യത്തിന് ദോഷകരവുമാണ്. പരസ്യങ്ങള്‍ക്കായി നികുതി ദായകന്റെ പണത്തില്‍ നിന്നും 4000 കോടിയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതിപ്പോള്‍ ട്രെന്റായിരിക്കുകയാണ്. ചെറിയ കാര്യങ്ങള്‍ ചെയ്യുക, അതിനെ വലുതായി ബ്രാന്റ് ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ രീതി.  രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകളെയും വിദേശ ശക്തികളെയും അനുവദിക്കുന്നു. 1000 കോടി നല്‍കാമെന്ന് ഏതെങ്കിലുമൊരു കോര്‍പ്പറേറ്റ് പറഞ്ഞാല്‍ അവിടെ ക്രിമിനല്‍ നടപടികളുണ്ടാവുന്നില്ലെന്നും ശ്ങ്കര്‍ പറഞ്ഞു.ഒപ്പം മോദി സര്‍ക്കാരിന്റെ ഗുണങ്ങളും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്്.തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പൗരന്‍ വോട്ട് സംബന്ധിച്ച് മികച്ച തീരുമാനം എടുക്കുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss