|    Aug 21 Tue, 2018 7:26 pm
FLASH NEWS
Home   >  National   >  

ബിജെപി വിടുമെന്ന സൂചന നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ

Published : 29th March 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: ബിജെപി വിടുമെന്ന സൂചന നല്‍കി ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സിന്‍ഹ ആരോപിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവില്‍ താന്‍ പ്രതിനിധീകരിക്കുന്ന പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നല്ലാതെ മറ്റൊരിടത്ത് നിന്ന് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു പാര്‍ട്ടികളില്‍ നിന്ന് തനിക്ക് വാഗ്ദാനങ്ങള്‍ വരുന്നുണ്ട്. ചിലപ്പോള്‍ മറ്റൊരു പാര്‍ട്ടിയിലോ സ്വതന്ത്രനായോ ആയിരിക്കും താന്‍ മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവസാന നിമിഷം തനിക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞു. ഇത്തവണയും അത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് താന്‍ അന്ന് ജയിച്ചത്. പിന്നെ എന്തുകൊണ്ട് ഇത്തവണ തനിക്ക് സീറ്റ് നല്‍കിക്കൂടായെന്നും സിന്‍ഹ ചോദിച്ചു.
ബിജെപിയില്‍ നിന്ന് താങ്കള്‍ക്ക് മോശം പെരുമാറ്റമാണോ ലഭിക്കുന്നതെന്ന ചോദ്യത്തിന്, അവര്‍ തന്റെ പ്രവര്‍ത്തകരാണെന്നും അവരുടെ പെരുമാറ്റത്തെകുറിച്ച് പുറത്തുള്ളവരോട് പറയാനാകില്ലെന്നും സിന്‍ഹ പ്രതികരിച്ചു. പാര്‍ട്ടിയുടെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുണ്ട്. അത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ തുടങ്ങിയതാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss