|    Jul 18 Wed, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി വിഘടനവാദികളുമായി ചേര്‍ന്ന് ഭരിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടി: കനയ്യ കുമാര്‍

Published : 25th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ബിജെപിക്ക് ദേശീയതലത്തില്‍ ഒരോ സംസ്ഥാനങ്ങളിലും ഒരോ നിലപാടുകളാണെന്നും തങ്ങള്‍ക്കെതിരേ ദേശദ്രോഹം ആരോപിക്കുന്ന ബിജെപി ചില സംസ്ഥാനങ്ങളില്‍ വിഘടനവാദികളുമായി കൂട്ടുചേര്‍ന്നാണു ഭരിക്കുന്നതെന്നും ജെഎന്‍യു സര്‍വകശാലാ മുന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍. പ്രഥമ കെ മാധവന്‍ പുരസ്‌കാരം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സ്വീകരിച്ച് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരില്‍ വിഘടനവാദികളുമായി കൂട്ടുചേര്‍ന്നു നില്‍ക്കുന്ന പിഡിപിയുമായും മഹാരാഷ്ട്രയില്‍ മണ്ണിന്റെ  മക്കള്‍ വാദം ഉയര്‍ത്തുന്ന ശിവസേനയുമായും ഖാലിസ്താനെ അംഗീകരിക്കുന്ന അകാലിദളുമായി കൂട്ടുചേര്‍ന്നു ഭരണം നടത്തുന്ന ബിജെപിക്ക് തങ്ങളെ പോലുള്ളവരെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ എന്ത് അവകാശമാണെന്നും  കനയ്യ കുമാര്‍ ചോദിച്ചു. രാജ്യത്തെ ബ്രിട്ടീഷുകാര്‍ ചെയ്ത രീതിയില്‍ വിഭജിക്കാനും അതിന്റെ വൈവിധ്യത്തെ നശിപ്പിക്കാനുമാണ് ഫാഷിസ്റ്റ് ശക്തികള്‍ നോക്കുന്നത്. ഇന്ത്യയില്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഭരണഘടന പോലും വിദേശസ്വാധീനം ആരോപിച്ച് ഇല്ലാതാക്കാനാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിനെ പോലുള്ളവര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ സകല പ്രത്യയശാസ്ത്രവും മറന്നുള്ള യോജിപ്പുണ്ടാവണമെന്നും കനയ്യ പറഞ്ഞു. കെ മാധവന്‍ പുരസ്‌കാരം കനയ്യ കുമാറിന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss