|    Nov 17 Sat, 2018 6:20 am
FLASH NEWS

ബിജെപി വര്‍ഗീയത വളര്‍ത്തി മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന്

Published : 5th December 2017 | Posted By: kasim kzm

തൃശൂര്‍: ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചൂഷണത്തിന് വഴിയൊരുക്കുന്നതും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തി മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതുമാണെന്ന് സി എന്‍ ജയദേവന്‍ എംപി. മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്ന നിലപാടിനെതിരെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ മതേതര ശക്തികളുടെ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സിപിഐ തൃശൂര്‍ മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 അംഗ മണ്ഡലം കമ്മിറ്റിയേയും അഡ്വ. കെ ബി സുമേഷിനെ മണ്ഡലം സെക്രട്ടറിയായും സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ജനുവരി 20 മുതല്‍ 24 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തിലേക്ക് 13 പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകള്‍ പരിഹരിക്കാന്‍ ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss