|    Nov 19 Mon, 2018 3:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച കേസില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസ് ഉദ്യോഗസ്ഥനെതിരേ പ്രകോപനപരമായി പ്രസംഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.
ശബരിമല വിഷയത്തില്‍ 30ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഗോപാലകൃഷ്ണന്‍ മോശമായ പദങ്ങള്‍ ഐജിക്ക് നേരെ പ്രയോഗിച്ചത്.
ഐ ജി മനോജ് എബ്രഹാമെന്ന പോലിസ് നായയാണ് ശബരിമലയില്‍ അക്രമമുണ്ടാക്കിയതെന്നായിരുന്നു പരാമര്‍ശം. സാധാരണ പോലിസ് നായക്ക് അന്തസ്സുണ്ടെന്നും എന്നാല്‍ അന്തസ്സില്ലാത്ത പോലിസ് നായയാണ് മനോജ് എബ്രഹാമെന്നും അധിക്ഷേപിച്ചു. മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐജിക്കെതിരേ പ്രസംഗിച്ചത് തെറ്റായിപ്പോയെന്ന് ഗോപാലകൃഷ്ണന്‍ സമ്മതിച്ചായി എസിപി കെ ലാല്‍ജി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss