|    Oct 19 Fri, 2018 12:12 pm
FLASH NEWS
Home   >  National   >  

ബിജെപി റാലി തടയുന്നതിനായി ബംഗളൂരുവില്‍ നിരേധനാജ്ഞ പ്രഖ്യാപിച്ചു

Published : 5th September 2017 | Posted By: shadina sdna

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി നടത്തുന്ന ‘മംഗളൂര്‍ ചലോ’ റാലി തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തേക്കാണ് ബംഗളൂരു സിറ്റി പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ പോലിസ് സംഘത്തെ വിന്യസിച്ചു. റാലിക്ക് നേരത്തെ തന്നെ പോലിസ് അനുമതി നിഷേധിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബംഗളൂരു ഡിസിപി ഹനുമന്തരായ വ്യക്തമാക്കി. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായാണ് റാലി തടയുന്നതെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss