|    Dec 11 Tue, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി രാഷ്ട്രീയ കൊലപാതകത്തില്‍ അഭയം തേടി: മമത

Published : 29th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി രാഷ്ട്രീയ കൊലപാതകത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും പ്രതിപക്ഷ കക്ഷികള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാവോവാദികളുടെ ശക്തികേന്ദ്രമായിരുന്ന ജംഗള്‍മഹലില്‍ ബിജെപി ഏതാനും സീറ്റ് നേടിയത് നേരത്തെ സിപിഎമ്മിനെ സേവിച്ചിരുന്ന ഗുണ്ടകളുമായി കൈകോര്‍ത്തതുകൊണ്ടാണ്. യാതൊരു സാഹചര്യത്തിലും ബംഗാളില്‍ ദേശീയ പൗരത്വപട്ടിക (എന്‍ആര്‍സി) അനുവദിക്കില്ല- അവര്‍ പറഞ്ഞു.
തൃണമൂല്‍ ഛാത്ര പരിഷത്തിന്റെ (വിദ്യാര്‍ഥി വിഭാഗം) സ്ഥാപകദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ഒരു പൗരനെ തെറ്റായി വിദേശിയെന്നു മുദ്രകുത്തുന്നുവെങ്കില്‍ അതു പൊറുക്കില്ല. നാം ബംഗാള്‍ പുലികളാണ്.
2019ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് പൊരുതും. ധന, കായിക ശക്തിക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെയും ബിജെപി ഉപയോഗിക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്നതായിരിക്കും തൃണമൂല്‍ മുദ്രാവാക്യമെന്നും അവര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss