|    Aug 23 Wed, 2017 5:18 pm
FLASH NEWS

ബിജെപി -യുഡിഎഫ് കൂട്ടുകെട്ടിനെതിരേ ജാഗ്രത പാലിക്കണം: എസ് ഡിപിഐ

Published : 7th August 2017 | Posted By: fsq

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നിരിക്കുകയാണെന്നും ഇത്തരം സഖ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ഇത്തരം സഖ്യം പ്രകടമായതായി ആരോപണമുണ്ട്. താല്‍ക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഇത്തരം കൂട്ടകെട്ട ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന എസ്ഡിപിഐയുടെ ശബ്ദങ്ങള്‍ക്ക് കരുത്ത പകരാനും കപട മതേതര വാദികളുടെ കണ്ണ് തുറപ്പിക്കാനുമായി ഇത്തവണത്തെ വോട്ട് എസ്ഡിപിഐക്ക്് നല്‍കി പാര്‍ട്ടി സ്ഥാനാര്‍ഥികളെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വി ബഷീര്‍, സജീര്‍ കീച്ചേരി,വി സി റസാഖ്, എന്‍ പി ഷകീല്‍ എന്നിവര്‍ സംസാരിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക