|    Jun 19 Tue, 2018 6:54 am

ബിജെപി യാത്രയില്‍ സിപിഎമ്മിന് ജയ് വിളി

Published : 5th October 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഎം അക്രമത്തിനെതിരേ ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയില്‍ സിപിഎമ്മിനു ജയ്‌വിളി. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നിന്നു തുടങ്ങിയ പിലാത്തറയില്‍ സമാപിച്ച പദയാത്രയ്ക്കിടെയാണു ഒരുകൂട്ടം പ്രവര്‍ത്തകര്‍ സിപിഎമ്മിനു ജയ് വിളിച്ചത്. ഡൗണ്‍ ഡൗണ്‍ സിപിഎം എന്നു വിളിച്ചുകൊടുക്കുമ്പോള്‍ ഏറ്റുപറയുന്നവരാണ് ജയ് ജയ് സിപിഎം എന്നു വിളിച്ചത്. ഇതരസംസ്ഥാനക്കാരാണു റാലിയിലെന്നാണു സൂചന. ജാഥയില്‍ ആളെക്കൂട്ടാന്‍ ബംഗാളി തൊഴിലാളികളെ തിരുകിയപ്പോള്‍ സംഭവിച്ചതാണെന്നാണു കരുതുന്നത്. അതല്ല, ഇംഗ്ലീഷ് അറിയാത്ത കര്‍ണാടകയിലെ ബിജെപിക്കാരാണ് ജയ് വിളിച്ചതെന്നും സംശയുണ്ട്. സിപിഎമ്മിന് ജയ് വിളിക്കുന്ന ബിജെപിക്കാരുടെ ദൃശ്യം സമൂഹമാധ്യമങ്ങളിലും വൈറലാവുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss