|    Nov 15 Thu, 2018 3:48 am
FLASH NEWS
Home   >  Kerala   >  

ബിജെപി മന്ത്രിയില്‍നിന്ന് അവാര്‍ഡുവാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാന്‍ യോഗം ഉണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍

Published : 6th May 2018 | Posted By: sruthi srt

കോഴിക്കോട്: ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാന്‍ യോഗം ഉണ്ടാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സവിശേഷത. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിന്റെ പേരില്‍ യേശുദാസിനെപ്പോലെ ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയില്‍ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മഹാവൃത്തികേടാണ്. അസഹിഷ്ണുതക്ക് ഒരതിരുണ്ട്. ഇതിനു മുന്‍പും എത്രയോ കലാകാരന്‍മാര്‍ മന്ത്രിമാരുടെ കയ്യില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാല്‍ അതിന്റെ മറവില്‍ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാല്‍ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss