|    Sep 27 Wed, 2017 3:08 am
Home   >  Kerala   >  

ബിജെപി ഭരിച്ചിട്ടും ആദിവാസികളുടെ അവസ്ഥ പരിതാപകരം:സികെ ജാനു

Published : 25th September 2016 | Posted By: mi.ptk

ck-janu
തിരുവനന്തപുരം:  രാജ്യത്ത് ബിജെപി സര്‍ക്കാരിന്റെ ഭരണം വന്നിട്ടും ആദിവാസികളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ആദിവാസികള്‍ ഇന്നും ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുമെന്നും മുത്തങ്ങ സമരത്തില്‍ ഉള്‍പ്പെട്ടവരെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെടുമെന്നും ജാനു പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സികെ ജാനു സുല്‍ത്താന്‍ബത്തേരിയില്‍ മത്സരിച്ചിരുന്നു. ജാനുവും സംഘവും രൂപംകൊടുത്ത ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍ഡിഎ ഘടകകക്ഷിയാക്കാമെന്ന ഉറപ്പിന്മേലായിരുന്നു മത്സരിക്കാന്‍ തയ്യാറായത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക