|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുട്ടയ്ക്കും വിലക്ക്‌

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സവര്‍ണരുടെ വികാരം വൃണപ്പെടാതിരിക്കാന്‍ ബിജെപി അധികാരത്തിലുള്ള ഭൂരിപക്ഷ സംസ്ഥാനങ്ങളും ദേശീയ പോഷകാഹാര പദ്ധതി അട്ടിമറിക്കുന്നതായി റിപോര്‍ട്ട്. മാംസാഹാരം കഴിക്കാത്ത ഹിന്ദുക്കളുടെ വികാരം വൃണപ്പെടുമെന്ന് ആരോപിച്ച് ബിജെപി അധികാരത്തിലുള്ള 19 സംസ്ഥാനങ്ങളില്‍ പതിനാലിടത്തും അങ്കണവാടികളിലും പ്രൈമറി സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനൊപ്പം നല്‍കേണ്ട കോഴിമുട്ട ഒഴിവാക്കുന്നതായാണു റിപോര്‍ട്ട്.
സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ വികാരം മാനിച്ചാണ് മുട്ട നല്‍കാത്തതെന്നു ഗുജറാത്തിലെ ഉച്ചഭക്ഷണ പദ്ധതി കമ്മീഷണര്‍ ആര്‍ ജി ത്രിവേദി പറഞ്ഞു. ബിജെപി അധികാരത്തിലുള്ള ഹിമാചല്‍പ്രദേശിനും ഇതേ നിലപാടാണ്. പോഷകാഹാരക്കുറവ് നേരിടുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതിനെ മറിക്കടക്കാനാണ് ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കി പ്രാഥമിക വിദ്യാലയങ്ങളില്‍ മുട്ട വിതരണം ചെയ്യന്‍ 2014ല്‍ നീതി ആയോഗ് പദ്ധതി ആവിഷ്‌കരിച്ചത്.
ബിജെപി അധികാരത്തിലുള്ള ഗുജറാത്തില്‍ 39.3 ശതമാനമാണ് പോഷകാഹാര കുറവു മൂലം ഭാരം കുറഞ്ഞ കുട്ടികളുടെ എണ്ണം. മധ്യപ്രദേശില്‍ ഇത് 42.8 ശതമാനമാണ്. ഇവിടങ്ങളില്‍ ഒന്നും കുട്ടികള്‍ക്ക് മുട്ട നല്‍കുന്നില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കോഴിമുട്ടയിലെ പ്രോട്ടീന്‍ ഗുണകരമാണെന്നു പോഷകാഹാര വിദഗ്ധന്‍ മന്‍സി പാട്ടീല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss