|    Jun 24 Sat, 2017 3:54 am
FLASH NEWS

ബിജെപി ഭരണം കൊണ്ട് കോര്‍പറേറ്റുകളുടെ ഉന്നമനവും വര്‍ഗീയ ധ്രുവീകരണവും: കോടിയേരി

Published : 21st October 2016 | Posted By: SMR

കാക്കനാട്: ബിജെപി ഭരണം കൊണ്ട് കോര്‍പറേറ്റുകളുടെ ഉന്നമനവും വര്‍ഗീയ ധ്രുവീകരണവുമാണ് ഉണ്ടാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തിന്റെ നയങ്ങളും തീരുമാനങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും കോടിയേരി സൂചിപ്പിച്ചു. മോദി ഭരണത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും വര്‍ഗീയ ധ്രൂവീകരണത്തിനുമെതിരേ രാജ വ്യാപകമായി സിപിഎം സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥയുടെ ജില്ലാതല ഉദ്ഘാടനം കാക്കനാട് നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു കോടിയേരി. ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷത വഹിച്ചു.ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് കലാപം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പു പദ്ധതി തകിടം മറിച്ചും ഐടി മേഖല ഉള്‍പ്പെടെ തൊഴിലില്ലായ്മയും കര്‍ഷക ദ്രോഹ നടപടിയുമാണ് രണ്ടുവര്‍ഷം പിന്നിട്ട ബിജെപി ഭരണം കൊണ്ടുണ്ടായ നേട്ടമെന്നും കോടിയേരി പറഞ്ഞു. ഭക്ഷ്യ സുരക്ഷ പദ്ധതി പൂര്‍ത്തിയാക്കാതെ റേഷന്‍ വിതരണത്തില്‍ കുറവു വരുത്തിയ നടപടി ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും സൂചിപ്പിച്ചു. ഒന്നേമുക്കാല്‍ കോടി സാധാരണ ജനങ്ങളെയാണ് റേഷന്‍ വിതരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ദളിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും എല്ലാ രംഗത്തു നിന്നും മാറ്റിനിര്‍ത്തുകയുമാണ് ബിജെപി ചെയ്യുന്നത്. പശു ഇറച്ചി, ഏക സിവില്‍ കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ ജനശ്രദ്ധ തിരിച്ചുവിട്ട് ഭരണത്തിലെ വൈകല്യങ്ങള്‍ മറച്ചു വയ്ക്കുകയാണ്. ഉത്തരപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആര്‍എസ്എസ് ജാതാ കാര്‍ഡ് ഇളക്കി കലാപം സൃഷ്ടിക്കുന്നത്. ഇവരുടെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി.ജില്ലയില്‍ നടത്തുവാന്‍ പോകുന്ന രണ്ട് പ്രരണ ജാഥകളുടെ ക്യാപ്റ്റന്‍മാരായ കെ ചന്ദ്രന്‍ പിള്ള, സി എന്‍ മോഹനന്‍ , കൂടാതെ സംസ്ഥാന ജില്ലാ നേതാക്കളായ എം സി മോഹനന്‍, ഉണ്ണികൃഷ്ണന്‍, ജോസഫൈന്‍, എം എം ലോറന്‍സ്, കെ എം സുധാകരന്‍, സി എം ദിനേഷ്മണി, സക്കീര്‍ ഹുസയ്്ന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക