|    Oct 18 Wed, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ ശിവസേന മല്‍സരിക്കും

Published : 28th March 2016 | Posted By: G.A.G

അടിമാലി: ബിജെപി – ബിഡിജെഎസ് സഖ്യത്തിനെതിരേ എന്‍ഡിഎ സഖ്യകക്ഷിയായ  ശിവസേന രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എ എസ് ഭൂവനചന്ദ്രന്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തില്‍ ബിജെപി – ബിഡിജെഎസ് സ്ഥാനാര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തും. എന്‍ഡിഎ സഖ്യത്തിലെ കക്ഷിയായിരുന്നിട്ടും ബിജെപി വേണ്ടത്ര പരിഗണന നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപി -ബിഡിജെസ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.
സംസ്ഥാനത്ത് 40 സീറ്റുകളില്‍ ശിവസേന സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്നും ഭുവന ചന്ദ്രന്‍ പറഞ്ഞു. ബിഡിജെസ് – ശിവസേനയുമായി വേറിട്ട സഖ്യത്തിന് തയ്യാറാവണമെന്നും ഭൂവനചന്ദ്രന്‍ പറഞ്ഞു.
അടിമാലിയില്‍ ശിവസേന ദേവികുളം നിയോജക മണ്ഡലം അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയും കമ്യൂണിസ്റ്റുകളുമാണ് ശിവസേനയുടെ മുഖ്യ ശത്രുക്കളെന്നും ഇവര്‍ ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയാണെന്നും ഭൂവനചന്ദ്രന്‍ ആരോപിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക