|    Jan 19 Thu, 2017 8:38 pm
FLASH NEWS

ബിജെപി ബന്ധം കേരളാ കോണ്‍ഗ്രസ് അജണ്ടയിലില്ല

Published : 30th September 2016 | Posted By: SMR

തൃശൂര്‍: ബിജെപി ബന്ധം കേരളാ കോണ്‍ഗ്രസി(എം)ന്റെ അജണ്ടയിലില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചയും നടത്താന്‍ ആഗ്രഹിക്കുന്നില്ല. കേരളാ കോണ്‍ഗ്രസ്സിന് കൂടാന്‍ പറ്റിയ പാര്‍ട്ടിയല്ല ബിജെപി. ഇക്കാര്യത്തില്‍ പുനരാലോചനയുടെ ആവശ്യവുമില്ല- അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിനോടൊപ്പം നില്‍ക്കും. മാണിക്കെതിരേ ബിജു രമേശുമായി കൂട്ടുചേര്‍ന്ന് ഗൂഢാലോചന നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി സുകേശനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക