|    Oct 24 Wed, 2018 8:31 am
FLASH NEWS

ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു; ശേഷം തമ്മിലടിച്ചു

Published : 24th January 2017 | Posted By: fsq

 

മാന്നാര്‍: റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം. സമരത്തിനിടെ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്തരിഞ്ഞതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലടിച്ചു. വള്ളക്കാലി ജങ്ഷനില്‍ ബിജെപി ഫ്ഌസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎമ്മുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധ യോഗം നടത്തിയിരുന്നു. പ്രതിഷേധ യോഗം സമാപിച്ചതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണം നടത്തിയെന്നാരോപിച്ചു വൈകീട്ട് ഏഴോടെ തിരുവല്ല-കായംകുളം സംസ്ഥാനപാതയില്‍ തൃക്കുരട്ടി  ക്ഷേത്രത്തിന്റെ മുന്‍വശം ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. പോലിസ് നോക്കുനില്‍ക്കെയാണ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.പിന്നീട് പോലിസുമായി നടന്ന ചര്‍ച്ചയെതുടര്‍ന്നു ഉപരോധം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ സോമന്‍ അറിയിച്ചു. എന്നാല്‍ ഒരു വിഭാഗം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത്് അംഗീകരിച്ച് പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നു ഇവര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. വീണ്ടും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരിക്കുകയും പോലിസിനുനേരെ മുദ്രാവാക്യം വിളികളുമായി സമരം തുടരുകയും ചെയ്തു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന മുപ്പതോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ കയറിയതിനുശേഷം ന്യൂനപക്ഷ- ദലിത് പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാക്കുന്ന ഈ മേഖലയില്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ക്ക് സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിച്ചുവരികയാണ്. ഇതിനെ തടയിടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളും പലപ്പോഴും സംഘര്‍ഷത്തിലേക്ക് എത്തുകയാണ്. കെഎസ്‌കെടിയു മേഖലാ സെക്രട്ടറി മനോജിന്റെ വീടിനുനേരെ ബിജെപി ആക്രമണമുണ്ടാവുകയും ഈ കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഉപരോധം റിപോര്‍ട്ട് ചെയ്യാനെത്തിയ സിഡി നെറ്റ്  ചാനല്‍ പ്രാദേശിക ലേഖകന്‍ നിയാസിന്റെ ക്യാമറ തകര്‍ക്കാനുള്ള ശ്രമവും ബിജെപി പ്രാദേശിക നേതാവ് അശ്വിനി സുരേഷ് നടത്തുകയുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss