|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി പ്രവര്‍ത്തകരുടെ വധം: ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ്

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു. ശക്തിപാട് സര്‍ക്കാര്‍, ത്രിലോചന്‍ മഹാതൊ, ദുലാല്‍ കുമാര്‍ എന്നീ ബിജെപി പ്രവര്‍ത്തകരാണ് മരിച്ചത്.
കൊലപാതകത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിജെപി നേതാവും ഹരജിക്കാരനുമായ അഭിഭാഷകന്‍ ഗൗരവ് ഭാട്യ കോടതിയെ അറിയിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss