|    Jun 23 Fri, 2017 7:16 am
FLASH NEWS

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

പാവറട്ടി: ഇടിയന്‍ചിറയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറു സിപിഎം പ്രവര്‍ത്തകരെ പാവറട്ടി പോലിസ് അറസ്റ്റു ചെയ്തു. പാടൂര്‍ കൊല്ലങ്കി വീട്ടില്‍ സനീഷ്(25), ചാവക്കാട് തൊട്ടാപ്പ് സ്വദേശി താഴകതത്ത് ഏഴാന്ത്ര വീട്ടില്‍ ഷെരീഫ്(27), ചാവക്കാട് സുനാമി കോളനിയില്‍ പുതുവീട്ടില്‍ മുജീബ് റഹീം(35), പാടൂര്‍ നടുവിങ്ങല്‍ വീട്ടില്‍ ഷെജീര്‍(26), തിരുനെല്ലൂര്‍ കുന്നപ്പിള്ളി വീട്ടില്‍ പ്രഭാത്(33), ചാവക്കാട് പുത്തന്‍കടപ്പുറം സ്വദേശി പുതുവീട്ടില്‍ നസീര്‍(32) എന്നിവരെയാണ് ഗുരുവായൂര്‍ സിഐ ജി ബാലകൃഷ്ണന്‍, പാവറട്ടി എസ്‌ഐ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വെച്ചായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച്ച രാവിലെയാണ് ബിജെപി പ്രവര്‍ത്തകനായ വിഷ്ണു പ്രസാദിനെ ബൈക്കില്‍ പോകുമ്പോള്‍ ഇടിയന്‍ ചിറയില്‍ വെച്ച് വെട്ടേറ്റത്. അറസ്റ്റിലായ പ്രതികള്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ നാലോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക