|    Feb 18 Sun, 2018 2:58 am
FLASH NEWS
Home   >  Kerala   >  

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു;കണ്ണൂരില്‍ ഹര്‍ത്താല്‍

Published : 19th January 2017 | Posted By: mi.ptk

_murder

കണ്ണൂര്‍:കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ആണ്ടല്ലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തില്‍ സന്തോഷ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ബിജെപി അറിയിച്ചു.
അതേസമയം, ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss