|    Jul 24 Mon, 2017 2:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ബിജെപി പ്രവര്‍ത്തകന്റെ മരണം: പോലിസ് നടപടി ദുരൂഹം’

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുകയും ആയുധശേഖരം പിടികൂടുകയും ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തികേസെടുക്കാത്ത പോലിസ് നടപടി ദൂരൂഹമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആരോപിച്ചു. യുഎപിഎ നിയമപ്രകാരം കേസെടുക്കാനുള്ള മുഴുവന്‍ കാരണങ്ങളുമുള്ള സംഭവത്തില്‍ പോലിസ്തുടരുന്ന നിഷ്‌ക്രിയത്വം സംശയാസ്പദമാണ്. ബോംബ് നിര്‍മാണത്തിലും ആയുധം പിടികൂടിയസംഭവത്തിന് പിന്നിലും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പ്രാഥമിക പോലിസ് അന്വഷണത്തില്‍ ബോധ്യമായിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പരിക്ക്പറ്റിയവര്‍ ഒളിവിലാണെന്ന വിവരം പുറത്ത്‌വന്നിട്ടും അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലിസ് കേസെടുത്തിട്ടിള്ളത്. സാമൂദായികസ്പര്‍ധ വളര്‍ത്തിരാഷ്ട്രീയ നേട്ടം കൊയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണോ ഇതിന് പിന്നില്‍ എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ പല സംഭവങ്ങളിലും കേവലംആരോപണങ്ങളുടെ മാത്രം അടിസഥാനത്തില്‍ യുഎപിഎ ചുമത്തി കേസെടുക്കകയും ദേശീയ ഏജന്‍സികളെ കൊണ്ട്  അന്വേഷണം നടത്തിക്കുകയും ചെയ്ത ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ തുടരുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് പിഡിപി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക