|    Sep 21 Thu, 2017 6:52 am
Home   >  News now   >  

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം: പത്തു വയസ്സുകാരന് പരിക്ക്

Published : 2nd September 2016 | Posted By: SMR

2454444E00000578-0-The_skeletons_including_eight_human_skulls_were_found_buried_in_-a-69_1419953310556

കണ്ണൂര്‍ കൂത്തുപറമ്പിനു സമീപം ചെണ്ടയാട് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് പൊട്ടി പത്തുവയസ്സുകാരന് പരിക്ക്.  പാനൂര്‍ ചെണ്ടയാട് വലിയപറമ്പത്ത് ചന്ദ്രന്റെ മകന്‍ ദേവനന്ദനാണ് പരിക്കേറ്റത്. വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഇതിന് മണിക്കൂറുകള്‍ മുന്‍പ് ഇരിട്ടി പാലപ്പുഴയിലെ ആര്‍എസ്എസ് ശക്തി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിനു ഗുരുതരമായി പരുക്കേറ്റിരുന്നു. പാലപ്പുഴയിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ പ്രദേശത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് പാലപ്പുഴ എംപി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45) ന് പരിക്കേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസുകാര്‍ പറമ്പില്‍ ഒളിപ്പിച്ചുവച്ച ബോംബാണു പൊട്ടിയതെന്നു സംശയിക്കുന്നു. പ്രദേശത്ത് ആര്‍എസ്എസുകാര്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നു എന്നു കാലങ്ങളായി പരാതിയുണ്ട്.കഴിഞ്ഞമാസം ഇരുപതിന് കണ്ണൂര്‍ കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. കോട്ടയംപൊയിലില്‍ കോലാക്കാവിന് സമീപം പൊന്നമ്ബത്തു വീട്ടില്‍ ദീക്ഷിത്താ(24)ണു മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക