|    May 28 Sun, 2017 3:57 pm
FLASH NEWS

ബിജെപി പ്രവര്‍ത്തകന്റെ വധം: മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Published : 23rd August 2016 | Posted By: SMR

ഉഡുപ്പി: പശുക്കളെ കടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനായ പ്രവീണ്‍ പൂജാരി(28)യെ അടിച്ചുകൊന്ന കേസില്‍ മൂന്ന് വിഎച്ച്പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മഹേഷ് (22), പ്രതീക് (19), സന്ദീപ് പൂജാരി (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 21 ആയി.
കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനായ പ്രവീണും സുഹൃത്ത് അക്ഷയ് ദേവഡിഗ(20)യും ചേര്‍ന്ന് പ്രവീണിന്റെ മിനിലോറിയില്‍ രണ്ട് പശുക്കളുമായി പോവുന്നതിനിടെ 35ഓളം വരുന്ന വിഎച്ച്പി-ബജ്‌റംഗ്ദള്‍, ഗോ രക്ഷാ സമിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നു പരിക്കേറ്റ അക്ഷയ് ദേവഡിഗ ഇപ്പോഴും ഗുരുതര നിലയിലാണ്.
നേരത്തേ ഈ കേസില്‍ ശ്രീകാന്ത് കുലാല്‍ (19), പ്രദീപ് (22), സന്ദീപ് (24), പ്രദീപ് (19), രാജേഷ് (21), ഉമേഷ് നായിക് (27), അരവിന്ദ് കേടേശ്വര (37), രാഘവേന്ദ്ര ഷെട്ടി (22), പ്രകാശ് നായിക് (36), സുകുമാര്‍ കുലാല്‍ (22), സുകേഷ് പൂജാരി (32), പ്രകാശ് ആചാരി (30), പ്രദീപ് ആചാരി (20), ദിനേശ് മൊഗവീര്‍ (28), ശാന്താറാം നായിക് (21), മഞ്ചുനാഥ നായിക് (20), ഗണേഷ് മൊഗവീര്‍ (25), സുദീപ് ഷെട്ടി (19) എന്നിവര്‍ അറസ്റ്റിലായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day