|    Dec 15 Fri, 2017 6:01 am
FLASH NEWS
Home   >  Kerala   >  

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം:മുഖ്യമന്ത്രി

Published : 13th July 2016 | Posted By: mi.ptk

pinarayi-vijayan-3

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ 10 ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടികൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് കേസുകളിലും അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും പോലീസിന്റെ ക്രിയാത്മകമായ ഇടപെടല്‍ കാരണം കണ്ണൂരില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം കണ്ണൂരിലെ സംഭവങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ബൈക്കില്‍ എത്തിയ സംഘം  ധനരാജിനെ വീട്ടുമുറ്റത്ത് വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് രാത്രി 12.45ഓടെ പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക