|    Nov 22 Thu, 2018 1:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി പ്രവര്‍ത്തകന്റെ വധം: അഞ്ച് സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം

Published : 9th August 2018 | Posted By: kasim kzm

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ കോടിയേരി ഈങ്ങയില്‍പീടികയിലെ പാഞ്ചജന്യത്തി ല്‍ സുരേഷ് ബാബു(42)വിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും 80,000 രൂപ വീതം പിഴയും വിധിച്ചു.
സിപിഎം പ്രവര്‍ത്തകരും മൂഴിക്കര സ്വദേശികളുമായ കാട്ടില്‍പ്പറമ്പത്ത് മക്കാടന്‍ കുനിയില്‍ അഭിനേഷ് എന്ന അഭി(34), വേലാണ്ടി ഷിബു(35), കാണിവയല്‍ വി പി സജീഷ് (36), കുനിയില്‍ മനോജ്(40), വട്ടക്കണ്ടി റിഗേഷ്(37) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ജഡ്ജി ആര്‍ എല്‍ ബൈജു ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ രണ്ടര ലക്ഷം രൂപ കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകള്‍ക്ക് നല്‍കണം. പിഴ അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. കേസിലെ ആറാം പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.
ആറംഗ സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2008 മാര്‍ച്ച് ഏഴിന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് നേതാവ് എം പി സുമേഷിനെ തലശ്ശേരി നഗരത്തില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നടന്ന കൊലപാതക പരമ്പരയിലാണ് സുരേഷ്ബാബു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ ഇളയമ്മ കാര്‍ത്ത്യായനി ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളെയും ഡോ. ഉന്‍മേഷ്, പോലിസ് ഓഫിസര്‍മാര്‍ തുടങ്ങി 54 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍ അഡ്വ. കെ പി ബിനിഷ ഹാജരായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss