|    Jul 19 Thu, 2018 11:13 pm
FLASH NEWS

ബിജെപി പ്രവര്‍ത്തകന്റെ വീട് ബിജെപിക്കാര്‍ ആക്രമിച്ചു

Published : 27th September 2017 | Posted By: fsq

 

പാനൂര്‍: അക്കാനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ബിജെപിക്കാര്‍ ആക്രമിച്ചു. മര്‍ദനമേറ്റ പരിക്കുകളോടെ വീട്ടമ്മയടക്കം രണ്ടുപേര്‍ ആശുപത്രിയില്‍. അക്കാനിശേരി മഠത്തിന് സമീപം മാവുള്ളതില്‍ രാജന്റെ മകന്‍ രാമിന്റെ വീടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെത്തിയ അക്രമിസംഘം രമിനെയും മാതാവ് രാധയെയും മര്‍ദിച്ചു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മൂന്നു ജനല്‍ ചില്ലുകളും സംഘം തകര്‍ത്തു. കൂറ്റേരിയില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകരായ ചിക്കു, രാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൂറ്റേരിയിലെ ബിജെപി പ്രവര്‍ത്തകനായ മൊട്ടേമ്മല്‍ ഷാജിയെ ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ അക്കാനിശേരിയില്‍വച്ച് മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്ന് കരുതുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss