|    Aug 18 Fri, 2017 4:57 am
FLASH NEWS
Home   >  Kerala   >  

ബിജെപി പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഐഎന്‍ടിയുസി തൊഴിലാളി ഗുരുതരാവസ്ഥയില്‍

Published : 6th August 2017 | Posted By: shins

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഐഎന്‍ടിയുസി തൊഴിലാളി ഗുരുതരാവസ്ഥയില്‍. കള്ളിക്കാട് പഞ്ചായത്തിലെ വാവോടിന് സമീപത്ത് ഇടവാച്ചലില്‍ വച്ചാണ് കുട്ടമലയിലെ ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളി ആയ ഇടവാച്ചല്‍ സ്വദേശി രഘുവിനെ(46) സമീപവാസിയായ ബിജെപി പ്രവര്‍ത്തകന്‍ ഷൈജു(33)ആണ് വെട്ടിയത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ രഘുവിനെ മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. അക്രമം കണ്ട് നിന്ന അയല്‍വാസിയായ വൃദ്ധന്‍ ഹൃദയാഘാതം വന്ന് മരിച്ചു. ആക്രമത്തിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഷൈജു കയര്‍ മുറിഞ്ഞു താഴെവീണു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഷൈജുവിനെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് മറ്റൊരാളെ കുത്തിയ ശേഷം ഏഴു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജു പ്രദേശത്തെ ബി ജെ പി യുടെ സജീവ പ്രവര്‍ത്തകനാണ്. അക്രമം കണ്ട് നിന്ന സമീപവാസിയായ ഇടവാച്ചാല്‍ ആണ്ടി വിളാകത്ത് വീട്ടില്‍ രാമചന്ദ്ര പണിക്കര്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക