|    Oct 17 Tue, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി പ്രതിനിധി സംഘത്തിനെതിരേ ഡാര്‍ജിലിങില്‍ പ്രതിഷേധം

Published : 6th October 2017 | Posted By: fsq

 

ഡാര്‍ജിലിങ്: പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഡാര്‍ജിലിങ് സന്ദര്‍ശനത്തിനെതിരേ ഗൂര്‍ഖാ ലാന്‍ഡ് ദേശീയ മോചന മുന്നണി അനുകൂലികള്‍ പ്രതിഷേധിച്ചു. ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധിസംഘം ഡാര്‍ജിലിങ് വിട്ടുപോവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഘോഷിനും പ്രവര്‍ത്തകര്‍ക്കും നേരെ കരിങ്കൊടികാട്ടിയ പ്രതിഷേധക്കാര്‍ മേഖലയിലെ ശാന്തിയും സമാധാനവും നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ജന്‍ ആന്ദോളന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) യില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് വിനയ് തമാജും ബിജെപി സംഘത്തിനെതിരേ നേരത്തെ പ്രതിഷേധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക