|    Oct 21 Sat, 2017 7:41 pm
FLASH NEWS

ബിജെപി പ്രകടനത്തിനിടെ കാസര്‍കോട്ട് അക്രമം

Published : 14th October 2016 | Posted By: Abbasali tf

കാസര്‍കോട്: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട്ട് അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ കാസര്‍കോട് പോലിസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന് നേരെയും എംജി റോഡിലെ സിപിഎം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ഓഫിസിനും നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ ബാങ്ക് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് നേരെ കല്ലെറിഞ്ഞ ഒരു പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സിപിഎമ്മിന്റെ കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ പിഴുതെടുത്തു. പോലിസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കൊടിമരവും ഫഌക്‌സ് ബോര്‍ഡും നശിപ്പിക്കുകയായിരുന്നു. ഉപ്പളയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപന പരമായ മുദ്രാവാക്യം വിളിച്ച് തുറന്നുപ്രവര്‍ത്തിക്കുകയായിരുന്ന കടകള്‍ക്ക് നേരെ അക്രമം നടത്താന്‍ ശ്രമിച്ചുവെങ്കിലും പോലിസ് തടഞ്ഞു.ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക