|    Nov 18 Sat, 2017 4:05 pm
FLASH NEWS
Home   >  Just In   >  

ബിജെപി പിരിച്ച് വിട്ട് പിണറായിയുടെ സിപിഎമ്മില്‍ ചേരണം: വി.ടി ബല്‍റാം

Published : 4th November 2017 | Posted By: mi.ptk

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തിനെതിരെയുള്ള സിപിഎം നിലപാടിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമുള്ള തീവ്രവാദികളാണ് മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം ചെയ്യുന്നതെന്ന സിപിഎം ജില്ലാകമ്മറ്റിയുടെ പ്രസ്താവനക്കെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം. കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സിപിഎമ്മില്‍ ലയിക്കണം. ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല എന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’
അതാണ് ഹൈലൈറ്റ് !!
കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സിപിഎമ്മില്‍ ലയിക്കണം. ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക