|    Oct 23 Mon, 2017 12:42 am
Home   >  Todays Paper  >  Page 4  >  

ബിജെപി പക്ഷപാതം ; പന്തളം സിഐക്ക് സസ്‌പെന്‍ഷന്‍

Published : 10th August 2017 | Posted By: fsq

പത്തനംതിട്ട: ബിജെപി പക്ഷപാതിയാണെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പന്തളം സിഐ ആര്‍ സുരേഷിന് സസ്‌പെന്‍ഷന്‍. ജില്ലാ പോലിസ് ചീഫിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജിയാണ് സസ്‌പെന്‍ഷന് ഇന്നലെ ഉത്തരവിട്ടത്. സിഐക്കെതിരേ സിപിഎം നേതാക്കള്‍ ആഭ്യന്തരവകുപ്പിന് കൂട്ടപ്പരാതി നല്‍കിയിരുന്നതായാണ് വിവരം. സിഐയുടെ ഭാഗത്തു വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി ഐജിക്കും ഡിജിപിക്കും നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. പന്തളത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കെ ബിജെപിക്കാര്‍ പോലിസ് സ്‌റ്റേഷന്‍ വളഞ്ഞ് കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിച്ചപ്പോള്‍ സിഐ വേണ്ട നടപടിയെടുത്തില്ലെന്നതാണ് പ്രധാന ആക്ഷേപം. സിപിഎം കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തവരെ ഇതുവരെ പിടികൂടാത്തതും സിപിഎം നേതാക്കളുടെ അമര്‍ഷത്തിനു കാരണമായി. അടുത്തിടെ, സിഐക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക