|    Mar 24 Fri, 2017 7:43 pm
FLASH NEWS

ബിജെപി നേതൃയോഗത്തില്‍ ആനന്ദിബെന്‍ പൊട്ടിക്കരഞ്ഞു

Published : 7th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് നടന്ന പട്ടേല്‍ പ്രക്ഷോഭം ബിജെപിക്ക് അകത്തുള്ളവര്‍ തന്നെ പുറത്താക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വിങ്ങിപ്പൊട്ടിയത്. ആനന്ദി ബെന്‍ പട്ടേലിന്റെ ആരോപണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രകോപിതനാക്കി. എന്നാല്‍, പട്ടേല്‍ പ്രക്ഷോഭത്തില്‍ തനിക്ക് പങ്കില്ലെന്നും അടുത്ത മുഖ്യമന്ത്രിയെ താന്‍ തീരുമാനിക്കുമെന്നുമായിരുന്നു അമിത് ഷായുടെ ചുട്ട മറുപടി. മുഖ്യമന്ത്രി വിജയ് രൂപാണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ അംഗീകരിച്ചതുപോലെ, പരിചയം പരിഗണിക്കണമെന്ന് ആനന്ദിബെന്‍ വാദിച്ചു. രൂപാണിക്ക് ഭരണപരിചയമില്ലാത്ത സാഹചര്യത്തില്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അമിത് ഷാ വഴങ്ങിയില്ലെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അവസാന നിമിഷമാണ് നിതിന്‍ പട്ടേലിന് മുഖ്യമന്ത്രിക്കസേര ലഭിക്കാതെ പോയത്. താന്‍ മുഖ്യമന്ത്രിയാവുമെന്ന വിശ്വാസത്തില്‍ അദ്ദേഹം, വെള്ളിയാഴ്ച രാവിലെ മധുരം വിതരണം ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖ സംഭാഷണങ്ങളും അനുവദിച്ചു. അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ അനുയായികള്‍ ആഘോഷവും തുടങ്ങിയിരുന്നു. എന്നാല്‍, വൈകുന്നേരമായതോടെ ചിത്രം മാറി. എന്താണ് സംഭവിച്ചതെന്ന് ദൈവത്തിനേ അറിയൂ എന്നാണ് ഇതുസംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക