|    Aug 18 Fri, 2017 4:53 am
FLASH NEWS
Home   >  National   >  

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

Published : 5th August 2017 | Posted By: mi.ptk

മധ്യപ്രദേശ്: വധശ്രമ കേസില്‍ വിചരാണ നേരിടുന്ന ബിജെപി നേതാവ് കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചു. ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാഖ് ഖുരേഷിയാണ് മധ്യപ്രദേശ് ചിന്ദ്വാര ജില്ലാ കോടതി വളപ്പില്‍ വച്ച് കൊല്ലപ്പെട്ടത്.
കോടതി വളപ്പിലുണ്ടായിരുന്ന മൂന്നംഗ സംഘം ഇഖലാഖിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രശാന്ത് സാഹു, ധര്‍മേന്ദ്ര മാളവ്യ എന്നീ രണ്ട് പേരെ പോലീസ് പിടികൂടി. സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ശിവസേന നേതാവ് നരേന്ദ്ര പട്ടേലിന്റെ നേതൃത്തിലുള്ള സംഘത്തിലെ അംഗമാണ് പിടിയിലായ ധര്‍മേന്ദ്ര മാളവ്യ എന്ന് പോലീസ് പറഞ്ഞു.
നരേന്ദ്ര പട്ടേലിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കൊല്ലപ്പെട്ട ഇഖലാഖ് വിചാരണ നേരിടുന്നത്. ഇതുകൂടാതെ വേറെയും പല ക്രിമിനല്‍ കേസുകളിലും ഇഖലാഖ് പ്രതിയാണെന്നും പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക