|    Oct 23 Mon, 2017 4:42 am
Home   >  Todays Paper  >  page 7  >  

ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞു; രോഗിമരിച്ചു

Published : 8th August 2017 | Posted By: fsq

 

ഫതഹാബാദ്: ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയത് മൂലം ആശുപത്രിയിലെത്തിക്കാനാവാതെ രോഗി മരിച്ചു. 42കാരനായ നവീന്‍സോണിയാണ് മരിച്ചത്. സംഭവത്തില്‍ ബിജെപി നേതാവ് ദര്‍ശന്‍ നാഗ്പാലിനെതിരേ കേസെടുത്തു. ഹരിയാനയിലെ ഫതഹാബാദ് ജില്ലയിലാണ് സംഭവം.തന്റെ വാഹനവുമായി കൂട്ടിയിടിച്ചുവെന്ന് ആരോപിച്ചാണ് നേതാവ് അര മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടത്. ആശുപത്രിയിലെത്തിയപ്പോഴേക്കും വൈകിയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സിനെ പിന്തുടര്‍ന്ന ബിജെപി നേതാവ് നഷ്ടപരിഹാരം ചോദിച്ച് അര മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടുവെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു.  മാപ്പ് യാചിച്ച ശേഷമാണ് വിട്ടയച്ചതെന്ന്് രോഗിയുടെ സഹോദരന്‍ പറഞ്ഞു. എന്നാല്‍  ആംബുലന്‍സ് തടഞ്ഞുവെച്ചുവെന്ന ആരോപണംനേതാവ് നിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക