|    May 26 Fri, 2017 12:05 am
FLASH NEWS

ബിജെപി നേതാവിന്റെ സന്ദര്‍ശനം രാഷ്ട്രീയ നാടകം: എസ്ഡിപിഐ

Published : 2nd December 2015 | Posted By: SMR

കോഴിക്കോട്: മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയില്‍ സ്വജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നയാളാണ് നൗഷാദ്. ഒരുവശത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുകയും മറുവശത്ത് നൗഷാദിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്ത ബിജെപി നേതാവിന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ്.
വര്‍ഗീയവിഷം തുപ്പുന്നവരെ പാലും തേനും നല്‍കി കൂട്ടുപിടിച്ച് സ്പര്‍ധയുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപിയുടെ ആയുധമാണ് വെള്ളാപ്പള്ളിയെന്ന് പ്രബുദ്ധ കേരളം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗം വ്യക്തമാക്കി. മുസ്തഫ കൊമ്മേരി, എം എ സലീം, ഷുക്കൂര്‍ മാസ്റ്റര്‍, സലീം കാരാടി, നജീബ് അത്തോളി, വി എ മജീദ്, നൗഷീര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day