|    Aug 16 Wed, 2017 11:01 pm
FLASH NEWS
Home   >  Kerala   >  

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം; നോട്ടടി യന്ത്രവും ഒന്നരലക്ഷം കള്ളനോട്ടും പിടികൂടി

Published : 22nd June 2017 | Posted By: mi.ptk

തൃശൂര്‍: തൃശൂര്‍ മതിലകത്ത്  യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും പിടികൂടി. യുവമോര്‍ച്ച എസ്എന്‍പുരം പഞ്ചായത്ത്  കമ്മിറ്റിയംഗം രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കാനുള്ള ഉകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പിടികൂടിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഇത്തരത്തില്‍ അടിച്ചത്. രാകേഷും സഹോദരന്‍ രാജേഷും ചേര്‍ന്നാണ് കള്ളനോട്ട് അടിച്ചത് എന്നാണ് സൂചന. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാകേഷ് ഒളിവിലാണ്.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വീട്ടിനകത്ത് സൂക്ഷിച്ച മെഷീനുകളും നോട്ടടിക്കാനുപയോഗിക്കുന്ന മഷി, ബോണ്ട് പേപ്പര്‍, ഒരു ലാപ്‌ടോപ്പ്, കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്റര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക